മാജിക് പ്ലാനറ്റില്‍ സ്വാതന്ത്ര്യദിനാഘോഷം
കഴക്കൂട്ടം: എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മാജിക് പ്ലാനറ്റില്‍ വര്‍ണാഭമായ വിവിധ പരിപാടികള്‍ നടന്നു. മാജിക് പ്ലാനറ്റിലെ ഇന്ത്യാ ഗേറ്റിന് മുന്നില്‍ രാവിലെ ഡി.വൈ.എസ്.പി മുഹമ്മദ് ഷാഫി.കെ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് മാന്ത്രികന്‍ അശ്വിന്‍ വിതുരയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന ജാലവിദ്യ അരങ്ങേറി. മാജിക് അക്കാദമി ഡയറക്ടര്‍ ചന്ദ്രസേനന്‍ മിതൃമ്മല, മാജിക് പ്ലാനറ്റ് ചീഫ് ഓപ്പറേറ്റര്‍ തോമസ് പാലച്ചുവട്ടില്‍, മാനേജര്‍ ജിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.